തലസ്ഥാനത്ത് ബിജെപിയില്‍ അടി: ജില്ലാപ്രസിഡന്റും സംസ്ഥാന സെക്രട്ടറിയും തമ്മില്‍ വാക്കേറ്റം
തിരുവനന്തപുരം: ബിജെപി വോട്ടു ചോര്‍ച്ചയെ ബിജെപി ജില്ലാ-സംസ്ഥാന ഭാരവാഹികള്‍ തമ്മില്‍ തമ്മില്‍ വാക്കേറ്റം. തലസ്ഥാന മണ്ഡലങ്ങളിലെ വോട്ടു ചോര്‍ച്ചയെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷും സംസ്ഥാന സെക്രട്ടറി സുരേഷും തമ്മിലാണ് വാക്കേറ്റമുണ്ടായത്. ബിജെപി ഭരിക്കുന്ന വാര്‍ഡുകളില്‍ നിന്ന് പോലും കാര്യമായ വോട്ട് ലഭിച്ചില്ല.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വോട്ടു ചോര്‍ച്ചയെ ചൊല്ലിയാണ്് തമ്മിലടി തുടങ്ങുന്നത്. എന്നാല്‍ പിന്നീട് മണ്ഡലങ്ങളുടെ വോട്ടു ചോര്‍ച്ച കൂടി ചര്‍ച്ചയായതോടെ അടി മൂത്തു. 2016ലെ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ 43700 വോട്ടു ലഭിച്ചിരുന്നു. ഇക്കുറി വിവി രാജേഷിന് അവിടെ ലഭിച്ചത് 39596 വോട്ടാണ്. നേമത്ത് കഴിഞ്ഞ തവണം ഒ രാജഗോപാലിന് ലഭിച്ചതിനെക്കാള്‍ ഇക്കുറി കുമ്മനം രാജശേഖരനിന് 15928 വോട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. നേമത്തെ നായര്‍ വോട്ട് കെ മുരളീധരന് ലഭിച്ചതും ചര്‍ച്ചയായി.