ബിജെപി മന്ത്രി പങ്കെടുത്ത പൊതുപരിപാടിക്കിടെ പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്

വേദിയില്‍ കയറി ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയ ബിജെപി പ്രവര്‍ത്തകര്‍ തടയാനെത്തിയ പോലിസിനേയും കൈകാര്യം ചെയ്തു. വേദിയില്‍ നിന്ന് നേതാക്കളെ തള്ളി താഴെയിടുന്നതും എഎന്‍ഐ പുറത്ത് വിട്ട വീഡിയോയില്‍ കാണാം.

Update: 2019-04-10 17:30 GMT

മഹാരാഷ്ട്ര: മഹാരാഷ്ട്ര മന്ത്രിയായ ഗിരീഷ് മഹാജന്‍ പങ്കെടുത്ത പൊതു പരിപാടിക്കിടെ ബിജെപി പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്. വേദിയില്‍ കയറി ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയ ബിജെപി പ്രവര്‍ത്തകര്‍ തടയാനെത്തിയ പോലിസിനേയും കൈകാര്യം ചെയ്തു. വേദിയില്‍ നിന്ന് നേതാക്കളെ തള്ളി താഴെയിടുന്നതും എഎന്‍ഐ പുറത്ത് വിട്ട വീഡിയോയില്‍ കാണാം.

മഹാരാഷ്ട്രയിലെ ജലഗോണിലെ പൊതു റാലിക്കിടെയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്. തല്ലിനിടെ താഴെ വീണ പ്രവര്‍ത്തകരെ മറ്റുള്ളവര്‍ നിലത്തിട്ട് കൂരമായി ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.




Tags:    

Similar News