ബിജെപി: ദേവേന്ദ്ര ഫട്‌നാവിസിന് ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല; ധര്‍മേന്ദ്ര പ്രധാന് യുപി

Update: 2021-09-08 10:13 GMT

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുഖ്യചുമതലക്കാരനായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസനെ ബിജെപി നിയമിച്ചു. മുന്‍ കേന്ദ്ര മന്ത്രി ജി കൃഷ്ണ റെഡ്ഢി, ദര്‍ശന്‍ ജര്‍ദോശ് എംപി എന്നിവര്‍ ഫട്‌നാവിസിനെ സഹായിക്കും.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് യുപിയുടെ ചുമതല. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ഉത്തരാഖണ്ഡിന്റെ ചുതല വഹിക്കും.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതല കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനാണ്. കേന്ദ്ര മന്ത്രിമാരായ ഹര്‍ദീപ് സിങ് പുരി, മനീക്ഷ ലേഖി എന്നിവര്‍ അദ്ദേഹത്തെ സഹായിക്കും.

മണിപ്പൂരിന്റെ ചുമതല കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവിനാണ്. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്, അസം മന്ത്രി അശോക് സിംഗാള്‍ എന്നിവര്‍ക്കാണ് ഉപ ചുമതല.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് എന്നീ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കും. 

Tags:    

Similar News