രത്തന്‍ ടാറ്റയുടെ പൗരത്വം ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി; രാജ്യത്തെ ഏറ്റവും വലിയ വ്യവസായപ്രമുഖരിലൊരാളായ രത്തന്‍ ടാറ്റയുടെ ഇന്ത്യന്‍ പൗരത്വത്തെ ചോദ്യം ചെയ്യുമെന്ന് ബിജെപി രാജ്യസഭാ അംഗം സുബ്രഹ്മണ്യന്‍ സ്വാമി. എന്നാല്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയായിരിക്കുംവരെ അതുന്നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രത്തന്‍ ടാറ്റക്ക് ബ്രിട്ടീഷ് ബഹുമതി നല്‍കിയതിനെക്കുറിച്ച് വിദേശകാര്യമന്ത്രാലയത്തിന്റെ 2012ലെ ഒരു അറിയിപ്പ് ഷെയര്‍ ചയ്താണ് രത്തന്‍ ടാറ്റക്കെതിരേ സ്വാമിയുടെ പടപ്പുറപ്പാട്.
ബ്രിട്ടനില്‍ വളരെ അധികം നിക്ഷേപം നടത്തിയതിനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ടാറ്റക്ക് നെറ്റ്ഹുഡ് ബഹുമതി നല്‍കിയത്.
നേരത്തെ രത്തന്‍ ടാറ്റയെ റോട്ടന്‍ ടാറ്റയെന്ന് പരിഹസിച്ച് സ്വാമി ട്വീറ്റ് ചെയ്തിരുന്നു. എയര്‍ ഇന്ത്യ വില്‍പ്പന സമയത്തായിരുന്നു അത്.
2016ല്‍ രത്തന്‍ ടാറ്റ, ടെലകോം മന്ത്രി എ രാജ, കോര്‍പറേറ്റ് ലോബിയിസ്റ്റ് നീര റാഡിയ എന്നിവര്‍ക്കെതിരേ 2ജി കുംഭകോണവുമായി ബന്ധപ്പെട്ട് സ്വാമി പരാതി നല്‍കിയിരുന്നു.
രാഹുലിന്റെ പൗരത്വത്തെയും അദ്ദേഹം ഒരിക്കല്‍ ചോദ്യം ചെയ്തു. ലോക് സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ച രാഹുലിന്റെ എംപി സ്ഥാനം റദ്ദാക്കണമെന്നായിരുന്നു ആവശ്യം.