കോട്ടയത്ത് എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് ബിജെപി പിന്തുണ; യുഡിഎഫ് ചെയര്‍പേഴ്‌സന്‍ പുറത്ത്

Update: 2021-09-24 11:33 GMT

കോട്ടയം: ബിജെപി പിന്തുണയോടെ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രേയം പാസ്സായതോടെ യുഡിഎഫിന്റെ കോട്ടയം നഗരസഭാ ചെയര്‍പേഴ്‌സന്‍ ബിന്‍സി സെബാസ്റ്റ്യന്‍ പുറത്ത്.

ആകെ 52 അംഗങ്ങളാണ് നഗരസഭയിലുള്ളത്. അതില്‍ 29 പേര്‍ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചു. യുഡിഎഫിന് 22 അംഗങ്ങളുണ്ട്. അവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സിപിഎം സ്വതന്ത്രന്‍ വോട്ട് അസാധുവാക്കി. ബിജെപിക്ക് എട്ട് വോട്ടുണ്ട്.

യുഡിഎഫിനേക്കാള്‍ ഒരു സീറ്റ് കുറവാണ് യുഡിഎഫിന്. ഇപ്പോഴത്തെ ചെയര്‍പേഴ്‌സന്‍ കോണ്‍ഗ്രസ് വിമതയായിരുന്നു. അവര്‍ തിരിച്ച് കോണ്‍ഗ്രസ്സിലെത്തിയതോടെ യുഡിഎഫ്, എല്‍ഡിഎഫ് സീറ്റുകള്‍ തുല്യമായി. പിന്നീട് നറുക്കെടുപ്പിലൂടെയായിരുന്നു ചെര്‍മാനെ തിരഞ്ഞെടുത്തത്.

Tags:    

Similar News