കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ച രോഗിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ച രോഗിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശി ഹംസയാണ് മരിച്ചത്. 56 വയസായിരുന്നു. ഇദ്ദേഹത്തിന് ഇന്നലെ നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കടുത്ത പ്രമേഹരോഗ ബാധിതന്‍ കൂടിയായിരുന്നു ഹംസ. ചികിത്സക്കിടയില്‍ ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങള്‍ കാണപ്പെട്ടിരുന്നു. എന്നാല്‍ രോഗം സ്ഥിരീകരിച്ചിരുന്നില്ല.