ബ്ലാക്ക് ഫംഗസ് ബാധിച്ച് മലപ്പുറം സ്വദേശി മരണപ്പെട്ടു

Update: 2021-09-22 06:46 GMT

കോഴിക്കോട്: ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന വയോധികന്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി (75) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥിയില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ച ഇദ്ദേഹത്തിന് ഈ മാസം 16ന് രോഗം നെഗറ്റീവ് ആയിരുന്നു. ഇതിന് ശേഷമാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. അതേസമയം, ഇന്നലെ എറണാകുളത്ത് 38 വയസുകാരിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിരുന്നു.

Tags:    

Similar News