കര്‍ണാടകയില്‍ 446 പേര്‍ക്ക് ബ്ലാക് ഫംഗസ്: 12 മരണം

Update: 2021-05-25 01:21 GMT

ബെംഗളൂരു: കര്‍ണാടയില്‍ 446 പേര്‍ക്ക് ഇതുവരെ ബ്ലാക് ഫംഗസ് രോഗം സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. രോഗവുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

ബ്ലാക്ക് ഫംഗസ് രോഗചകില്‍സയ്ക്കുപയോഗിക്കുന്ന മരുന്നിന്റെ 1,000 വയലുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനകം സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ സുധാകര്‍ പറഞ്ഞു.

രോഗം ബാധിച്ചവരില്‍ 433 പേര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. 11 പേര്‍ വീടുകളില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയുന്നു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 1,763 ജനറല്‍ പ്രാക്റ്റീഷ്ണര്‍മാരെയും 715 വിദഗ്ധരെയും ഇതുവരെ നിയമിച്ചിട്ടുണ്ട്. കൂടാതെ 57 ജനറല്‍ സര്‍ജന്‍മാര്‍, 145 ഗൈനക്കോളജിസ്റ്റുകള്‍, 40 ഇന്‍എന്‍ടി സ്‌പെഷ്യലിസ്റ്റുകള്‍, 35 ഡെര്‍മറ്റോളജിസ്റ്റുകള്‍, 142 അനസ്‌തേഷ്യോളജിസ്റ്റുകള്‍, 153 പീഡിയാട്രീഷ്യന്‍മാര്‍, 17 റേഡിയോളജിസ്റ്റുകള്‍ എന്നിവരെയും റിക്രൂട്ട് ചെയ്തിട്ടുണ്ട്.

വടക്കന്‍ കര്‍ണാടകയില്‍ ഡോക്ടര്‍മാരുടെ വലിയ ക്ഷാമമുള്ളതായാണ് റിപോര്‍ട്ട്. ഇത് പരിഹരിക്കുന്നതിനു വേണ്ടിയാണ് പുതുതായി ഡോക്ടര്‍മാരെ നിയമിക്കുന്നത്. പുതുതായി നിയമിച്ച ഡോക്ടര്‍മാരെ ഇത്തരം ജില്ലകളില്‍ വിന്യസിക്കും.

ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് അസിസ്റ്റന്റ് തസ്തിക ഓഫിസര്‍മാരെന്ന് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ അവരുടെ അലവന്‍സുകള്‍ പതിനായിരം രൂപ വര്‍ധിപ്പിക്കാനും തീരുമാനിച്ചു. 

Tags:    

Similar News