ബ്ലാക്ക് ഫംഗസ് ; മരുന്നും സൗജന്യചികിത്സയും ലഭ്യമാക്കണമെന്ന് സോണിയാഗാന്ധി
ന്യൂഡല്‍ഹി: മ്യൂക്കോമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗത്തിന് മതിയായ മരുന്നും സൗജന്യചികിത്സയും രാജ്യത്ത് സര്‍ക്കാര്‍ ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. രോഗത്തിന് ആവശ്യമായ മരുന്ന് വിപണിയില്‍ ലഭ്യമല്ല. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഈ രോഗത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പരിരക്ഷയും ഈ രോഗത്തിന് ലഭിക്കുന്നില്ല. അടിയന്തിരമായി ഇക്കാര്യങ്ങള്‍ പരിഹരിക്കാര്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.