ബ്ലാക്ക് ഫംഗസ്: കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതലായി 23,680 ആംഫോട്ടെറിസിന്‍-ബി വയലുകള്‍ നല്‍കും

Update: 2021-05-22 08:53 GMT

ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ബ്ലാക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതലായി 23,680 ആംഫോട്ടെറിസിന്‍-ബി വയലുകള്‍ അനുവദിക്കുമെന്ന് കേന്ദ്ര രാസവള വകുപ്പുമന്ത്രി ഡി വി സദാനന്ദ ഗൗഡ അറിയിച്ചു.

സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് വയലുകള്‍ അനുവദിക്കുകയെന്ന് മന്ത്രി പറഞ്ഞു.

ലഭ്യമായ വിവരമനുസരിച്ച് ഗുജറാത്തിലാണ് കൂടുതല്‍ ബ്ലാക് ഫംഗസ് രോഗബാധിതരുള്ളത്, 2,281 പേര്‍. ആന്ധ്രപ്രദേശില്‍ 910, ഹരിയാന 250, മഹാരാഷ്ട്ര 2,000, മധ്യപ്രദേശ് 720, രാജസ്ഥാന്‍ 700, കേരളം 36, ഡല്‍ഹി 197, അസം 0, കര്‍ണാടക 500, പഞ്ചാബ് 95 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. 

ഗുജറാത്തിലേക്ക് 5,800 ആംഫോട്ടെറിസിന്‍- ബി വയലുകള്‍ നല്‍കും. ആന്ധ്ര പ്രദേശിലേക്ക് 2,310 വയലുകളും ഹരിയാനയിലേക്ക് 640 വയലുകളും കര്‍ണാടയിലേക്ക് 1,270 വയലുകളും അനുവദിക്കും.

കൊവിഡ് രോഗം ഭേദമായവര്‍ക്കിടയില്‍ കണ്ടുവരുന്ന ഗുരുതരമായ രോഗങ്ങളിലൊന്നാണ് ബ്ലാക് ഫംഗസ്. 

Tags:    

Similar News