റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി; 14 പേരുടെ മൃതദേഹം കണ്ടെടുത്തു; 35 പേരെ രക്ഷപ്പെടുത്തി
പത്തേയിന്‍: പടിഞ്ഞാറന്‍ മ്യാന്‍മറില്‍നിന്ന് മലേഷ്യയിലേക്ക്് പലായനം ചെയ്യുന്നതിനിടയില്‍ ബോട്ട് മുങ്ങി മരിച്ച 14 പേരുടെ മൃതദേഹങ്ങള്‍ പത്തേയിന്‍ ടൗണ്‍ഷിപ്പിലെ തീരത്തടിഞ്ഞു. മുപ്പത്തഞ്ചോളം പേരെ ഇതിനകം അധികൃതര്‍ രക്ഷപ്പെടുത്തി.
അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങിയ വിവരം യുഎന്‍ അഭയാര്‍ത്ഥി കമ്മീഷണര്‍ സ്ഥിരീകരിച്ചു.
മെയ് 19നാണ് ഇവര്‍ റാഖൈനില്‍നിന്ന് പുറപ്പെട്ടത്. രണ്ട് ദിവസത്തിനുള്ളില്‍ കാലാവസ്ഥ മോശമായി ബോട്ട് മുങ്ങുകയായിരുന്നു. 17 പേരെങ്കിലും മരിച്ചിരിക്കാമെന്നാണ് സംശയിക്കുന്നത്.
അഞ്ച് വര്‍ഷമായി 1 ദശലക്ഷത്തില്‍ കൂടുതല്‍ പേരാണ് ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ യുഎന്‍ അഭയാര്‍ത്ഥിക്യാമ്പില്‍ കഴിയുന്നത്. 2017ല്‍ തങ്ങളുടെ ജന്മസ്ഥലത്തുനിന്ന് ആട്ടിയോടിപ്പിക്കപ്പെട്ടവരാണ് അവര്‍.