റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ കെജ്രിവാളും പരിഗണിച്ചില്ല; റേഷന്‍ വിതരണവുമായി ഐക്യരാഷ്ട്രസഭ

Update: 2021-06-02 18:31 GMT

ന്യൂഡല്‍ഹി: കൊവിഡ് കാരണമുള്ള ലോക്ഡൗണില്‍ ദുരിതത്തിലായ ഡല്‍ഹിയിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ആശ്വാസവുമായി ഐക്യരാഷ്ട്രസഭ. തൊഴിലും വരുമാനവുമില്ലാത പട്ടിണിയിലായ റോഹിന്‍ഗ്യന്‍ അഭാര്‍ഥി ക്യാപില്‍ റേഷന്‍ വിതരണം ആരംഭിച്ചതായി റോഹിംഗ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് സ്ഥിരീകരിച്ചു.

മ്യാന്‍മറിലെ വംശഹത്യയില്‍ നിന്നും രക്ഷതേടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് എത്തിയ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് സര്‍ക്കാറില്‍ നിന്നും സഹായങ്ങളൊന്നും ലഭിക്കുന്നില്ല. പൗരത്വമില്ലാത്തതിനാല്‍ സര്‍ക്കാറിന്റെ സൗജന്യ റേഷന്‍, ചികിത്സ തുടങ്ങിയവയില്‍ നിന്നെല്ലാം ഇവര്‍ പുറത്താണ്. കൂലിവേലയും വീട്ടുജൊലികളും ചെയ്ത് കഴിയുന്ന അഭയാര്‍ഥി കുടുംബങ്ങള്‍ ലോക്ഡൗണായതോടെ പട്ടിണിയിലായതായി റോഹിംഗ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് ഇനിഷ്യേറ്റീവ് ഡയറക്ടര്‍ സബ്ബര്‍ ക്യാവ് മിന്‍ പറഞ്ഞു.

രേഖകളിലൊന്നും ഇല്ലാത്തതിനാല്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ കൊവിഡ് വാക്‌സിന്‍ വിതരണത്തിനും പരിഗണിച്ചിട്ടില്ല. അഭയാര്‍ത്ഥി രേഖകള്‍ ഉപയോഗിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ലെന്ന് മിന്‍ പറഞ്ഞു. യുഎന്‍എച്ച്സിആര്‍ രേഖകളെ അടിസ്ഥാനമാക്കി പ്രതിരോധ കുത്തിവയ്പ്പ് നടത്താനുള്ള പദ്ധതി കണ്ടെത്താന്‍ വരും ദിവസങ്ങളില്‍ യോഗം ചേരുമെന്നും സബ്ബര്‍ ക്യാവ് മിന്‍ വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്ത 900ത്തോളം റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളാണ് ഡല്‍ഹിയിലുള്ളത്.

Tags:    

Similar News