വനം വകുപ്പിന് ബോട്ട് വാങ്ങിയെന്ന് രേഖയുണ്ടാക്കി 30 ലക്ഷത്തിന്റെ അഴിമതി: കേസെടുക്കാന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്
സെന്തുരുണി വന്യ ജീവി സാങ്കേതത്തില്‍ 15 സീറ്റ് ബോട്ട് വാങ്ങാതെ ബോട്ട് കിട്ടിയതായി രേഖകളുണ്ടാക്കി 30 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടത്തി
കൊല്ലം: തെന്മല സെന്തുരുണി വന്യ ജീവി സാങ്കേതത്തില്‍ 15 സീറ്റ് ബോട്ട് വാങ്ങാതെ ബോട്ട് കിട്ടിയതായി രേഖകളുണ്ടാക്കി 30 ലക്ഷത്തില ധികം രൂപയുടെ ക്രമക്കേട് നടത്തിയ വനം വകുപ്പിലെയും സിഡ്‌കോയിലെയും ഉദ്യോഗസ്ഥരുള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തിരുവനന്തപുരം സ്‌പെഷ്യല്‍ ജഡ്ജ് ആന്‍ഡ് എന്‍ക്വയറി കമ്മിഷണര്‍ ജി ഗോപകുമാര്‍ തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിന് ഉത്തരവു നല്‍കി.
സെന്തുരുണി മുന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ലക്ഷ്മി, സിഡ്‌കോ മുന്‍ എം ഡി സജി ബഷീര്‍, ബോട്ട് വിതരണ കമ്പനിയായ നോട്ടിക്കല്‍ ലൈന്‍സ് ഉടമ കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെ ആര്‍ എസ് രാജീവ് നല്‍കിയ പരാതിയിന്മേലാണ് വിജിലന്‍സ് കോടതി ഉത്തരവ് നല്‍കിയത്. വാദിയ്ക്ക് വേണ്ടി അഡ്വ.എസ് എം രാജീവന്‍ വിജിലന്‍സ് കോടതിയില്‍ ഹാജരായി.