നടുവനാട് സി.പി.എം പ്രവര്‍ത്തകന്റെ വീട്ടിലെ ബോംബ് സ്‌ഫോടനം; സമഗ്ര അന്വേഷണം നടത്തണം:എസ്.ഡി.പി.ഐ
സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന നടുവനാട് പ്രദേശത്ത് ഈ കോവിഡ് കാലത്തും സി.പി.എമ്മും ആര്‍.എസ്.എസും നടത്തിക്കൊണ്ടിരിക്കുന്ന ബോംബ്, നിര്‍മ്മാണങ്ങളും ,ആയുധ ശേഖരണവും ജനങ്ങളെ ഭീതിയിലാഴിത്തിയിരിക്കുകയാണ്.
സി.പി.എമ്മിന്റെ ശക്തി കേന്ദ്രമായ തലചങ്ങാട് കോളനിയിലാണ് വീടിനകത്തു ബോംബ് നിര്‍മ്മാണത്തിനിടയില്‍ സ്‌ഫോടനം ഉണ്ടായത്. സി.പി.എം ക്രിമിനല്‍ കേന്ദ്രമായ തലചങ്ങാട് പ്രദേശം റെയ്ഡ് ചെയ്ത് ആയുധ ശേഖരം പിടിച്ചെടുക്കാനും ബോംബ് നിര്‍മാണം തടയാനും പോലീസിന്റെ ഭാഗത്തു നിന്നും ശക്തമായ ഇടപെടല്‍ ഉണ്ടാവണം.സ്‌ഫോടന സമയം ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്നതില്‍ നിന്നും ആര്‍.എസ്.എസും ,സി.പി.എമ്മും സംയുക്തമായിട്ടാണോ ബോംബ് നിര്‍മ്മാണം എന്നും അന്വേഷിക്കേണ്ടതുണ്ട്.
ഉഗ്രശേഷിയോടെ ഉണ്ടായ സ്‌ഫോടനം സാമൂഹിക മാധ്യമങ്ങള്‍ വഴി സി.പി.എം പ്രവര്‍ത്തകര്‍ പന്നിപടക്കമാക്കിമാറ്റി പോലീസിനേയും, പൊതുജനങ്ങളേയും തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന നടുവനാട് പ്രദേശത്ത് ഈ കോവിഡ് കാലത്തും സി.പി.എമ്മും ആര്‍.എസ്.എസും നടത്തിക്കൊണ്ടിരിക്കുന്ന ബോംബ്, നിര്‍മ്മാണങ്ങളും ,ആയുധ ശേഖരണവും ജനങ്ങളെ ഭീതിയിലാഴിത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ വ്യാപക അക്രമത്തിനു കോപ്പ് കൂട്ടുന്നതിന്റെ ഭാഗമായിട്ടാണോ ബോംബ് നിര്‍മ്മിച്ചത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
സ്‌ഫോടനത്തില്‍ പരിക്കേറ്റ മുനാച്ചു എന്ന രാജേഷ് ഇതിന് മുന്‍പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇയാളുടെ വീട് സന്ദര്‍ശിക്കുന്ന സി.പി.എം പ്രദേശിക നേതാക്കള്‍ക്ക് പ്രതിയുമായുള്ള ബന്ധം അന്വേഷിച്ച് എത്രയും പെട്ടന്ന് പ്രതികളെ നിയമത്തിന് മുന്നില്‍കൊണ്ടുവരണമെന്നും അല്ലാത്ത പക്ഷം പൊതുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭ സമരവുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.