സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ബോംബ് ഭീഷണി

Update: 2023-01-12 15:40 GMT
സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ബോംബ് ഭീഷണി

ന്യൂഡല്‍ഹി: ഡല്‍ഹി- പൂന സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ബോംബ് ഭീഷണി. ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതിനു മുമ്പപാണ് ഭീഷണി സന്ദേശമെത്തിയത്. ഇതോടെ വിമാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസം മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് വന്ന വിമാനത്തില്‍ ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇതോടെ വിമാനം ഗുജറാത്തില്‍ അടിയന്തരമായി ഇറക്കി. ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്താനായിരുന്നില്ല.

Tags:    

Similar News