പ്രവാചക നിന്ദാ പുസ്തകം: വസീം റിസ് വിക്കെതിരേ കേസ്

Update: 2021-11-09 07:58 GMT

മുംബൈ: പ്രവാചകനെ നിന്ദിച്ചുകൊണ്ട് പുസ്തകമെഴുതിയ വസീം റിസ് വിക്കെതിരേ കേസ്. റാസ അക്കാദമിയുടെ പരാതിയിലാണ് പൈധാനി പോലിസ് കേസെടുത്തത്. ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനാണ് വസീം റിസ് വി.

പ്രവാചകനെക്കുറിച്ച് റിസ്‌വി എഴുതിയ 'മുഹമ്മദ്' എന്ന ഗ്രന്ഥം ഗാസിയാബാദിലെ ദസ്‌ന മഹാകാളി ക്ഷേത്രത്തിലെ മഹന്ത് യതി നരസിംഹാനന്ദ സരസ്വതിയാണ് പ്രകാശനം ചെയ്തത്. 'എന്തുകൊണ്ടാണ് ഇസ്‌ലാം ലോകത്തിലേക്ക് വന്നത്, എന്തുകൊണ്ടാണ് അതിന് ഇത്രയധികം തീവ്രവാദ ചിന്തകള്‍ ഉള്ളത്? തുടങ്ങിയ വിഷയങ്ങളാണ് പുസ്തകം ചെയ്യുന്നതെന്ന് റിസ്‌വി പറയുന്നു.

നേരത്തെ ഖുര്‍ആനിലെ വാക്യങ്ങള്‍ ഒഴിവാക്കി പ്രസിദ്ധീകരിച്ചതിന് റിസ്‌വിയെ സുപ്രിംകോടതി ശാസിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് മുഹമ്മദ് പ്രസിദ്ധീകരിച്ചത്. 

Tags:    

Similar News