പയ്യോളിയില്‍ കാറപകടം : രണ്ടുപേര്‍ മരിച്ചു

രണ്ടുപേര്‍ക്ക് പരിക്കേറ്റു.

Update: 2020-06-13 18:20 GMT

കോഴിക്കോട്: പയ്യോളിയില്‍ ഇരിങ്ങല്‍ മങ്ങൂല്‍ പാറക്ക് സമീപം ദേശീയപാതയിലുണ്ടായ കാറപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാര്‍ യാത്രികരായ കണ്ണൂര്‍ ടൗണിലെ വ്യാപാരി സി പി അബൂക്കയുടെ മകന്‍ ചാല ആശിഖ് (46), മകള്‍ ആയിഷ (19) എന്നിവരാണ് മരിച്ചത്. ഭാരത് ഗ്യാസിന്റെ ടാങ്കര്‍ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കാറിലുണ്ടായിരുന്ന ഷുഹൈബ (49), ലാസിം (14) എന്നിവര്‍ക്ക് പരിക്കേറ്റു. ആശിഖിന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കും, ആയിഷയുടെ മൃതദേഹം വടകര സഹകരണ ആശുപത്രിയിലേക്കും മാറ്റി. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പരിക്കേറ്റവര്‍ വടകര സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

Similar News