പോസ്റ്റുമോര്‍ട്ടത്തിനും കൈക്കൂലി; ഉത്തര്‍പ്രദേശില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരേ പരാതി
ലഖ്‌നൗ: പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് മരണപ്പെട്ടയാളുടെ ബന്ധുക്കളില്‍ നിന്ന് ആശുപത്രി ജീവനക്കാര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. ലക്‌നൗവിലെ പ്രമുഖ ആശുപത്രി ജീവനക്കാര്‍ 3800 രൂപയാണ് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ കൈക്കൂലി ചോദിച്ചത്. ലക്‌നൗ കെജിഎംയു ആശുപത്രിയിലാണ് സംഭവം. ജീവനക്കാര്‍ പണം ആവശ്യപ്പെടുന്ന വീഡിയോ പ്രചരിച്ചിരുന്നു.
ആശുപത്രിയില്‍ നിലത്ത് മൃതദേഹം കിടത്തിയതും ജീവനക്കാര്‍ പണം ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ബന്ധുക്കള്‍ക്കൊപ്പമുള്ളയാള്‍ പകര്‍ത്തിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി പണം വാങ്ങുന്നില്ലെന്നാണ് ആശുപത്രി വക്താവ് പ്രതികരിച്ചത്. എന്നാല്‍, പണം ആവശ്യപ്പെടുന്നത് ആശുപത്രി ജീവനക്കാരല്ലെന്നാണ് കെജിഎംയു ആശുപത്രിയുടെ വാദം.