സംപ്രേഷണ വിലക്ക്: മീഡിയ വണ്‍ ചാനല്‍ അപ്പീലില്‍ നാളെ വിധി

Update: 2022-03-01 15:19 GMT

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി ശരിവെച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ മീഡിയ വണ്‍ ചാനല്‍ മാനേജ്‌മെന്റ് നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് നാളെ വിധി പറയും.

ചാനലിനുപുറമെ എഡിറ്റര്‍ അടക്കമുള്ള ജീവനക്കാരും പത്രപ്രവര്‍ത്തക യൂനിയനും വിലക്കിനെതിരേ ഹരജി നല്‍കിയിരുന്നു. ഇവര്‍ നല്‍കിയ ഹരജിയും സിംഗിള്‍ ബെഞ്ച് ഫെബ്രുവരി 8ാം തിയ്യതി തള്ളിയിരുന്നു.

മൂന്ന് അപ്പീലിലും കൂടി നാളെ വിധിപറയുമെന്നാണ് ഹൈക്കോടതിയുടെ വെബ്‌സൈറ്റ് നല്‍കുന്ന വിവരം.

ചാനല്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി നിയമ വിരുദ്ധമാണെന്നുമാണ് ചാനല്‍ അധികൃതര്‍ കോടതിയില്‍ വ്യക്തമാക്കിയത്. ചാനലിന്റെ പ്രവര്‍ത്തനാനുമതി പുതുക്കാനും സുരക്ഷാ ക്ലിയറന്‍സിനുമായി അപേക്ഷ നല്‍കിയെങ്കിലും ഇത് നിരസിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ലെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു.

Tags:    

Similar News