മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ പ്രാണവായു; മീഡിയ വണ്‍ ചാനലിന് പിന്തുണയെന്ന് മെക്ക

സത്യത്തിനൊപ്പം, നീതിക്കൊപ്പം മീഡിയവണ്‍ ചാനലിനൊപ്പം മെക്കയും മെക്ക പ്രവര്‍ത്തകരും ഭാരവാഹികളും എന്നും നിലകൊളളുമെന്ന് മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന പ്രസിഡന്റ് പ്രഫ. ഇ അബ്ദുല്‍ റഷീദും ജനറല്‍ സെക്രട്ടറി എന്‍ കെ അലിയും വ്യക്തമാക്കി.

Update: 2022-02-08 09:27 GMT

കൊച്ചി: ജനാധിപത്യത്തിന്റെ പ്രാണവായുവാണു മാധ്യമങ്ങളെന്ന് മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന പ്രസിഡന്റ് പ്രഫ. ഇ അബ്ദുല്‍ റഷീദും ജനറല്‍ സെക്രട്ടറി എന്‍ കെ അലിയും വ്യക്തമാക്കി.സത്യത്തിനൊപ്പം, നീതിക്കൊപ്പം മീഡിയവണ്‍ ചാനലിനൊപ്പം മെക്കയും മെക്ക പ്രവര്‍ത്തകരും ഭാരവാഹികളും എന്നും നിലകൊളളും.

സത്യം അറിയാനും നീതി നിഷേധം അറിയിക്കുവാനുമുള ഒരു ചാനലാണ് മീഡിയാവണ്‍ ദേശസുരക്ഷയുടെ മുഖം മൂടിയണിഞ്ഞ ഫാഷിസ്റ്റ് ഭരണകൂടത്തിനപ്രിയമായ സത്യത്തെ മൂടി വക്കാതെ വിളിച്ചു പറയുന്ന നാവുമായി മീഡിയവണ്‍ പുന:സംപ്രേക്ഷണം താമസിയാതെ പ്രതീക്ഷിക്കാം.മുട്ടിലിഴയാതെ നട്ടെല്ലു നിവര്‍ത്തി നിന്നു കൊണ്ട് നീതിന്യായ സംവിധാനത്തിന്റെ ഏതറ്റം വരെ പോകാനും മീഡിയ വണ്‍ ചാനലിന് സാധ്യമാകട്ടെ.നിശബ്ദരായിരിക്കുവാന്‍ പൗരബോധം അനുവദിക്കുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി.

Tags:    

Similar News