'മോദി ചരിത്രം പഠിച്ചിരുന്നില്ലെ ? ആദ്യ വനിതാ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനല്ല'

ആദ്യ പ്രതിരോധമന്ത്രി ഇന്ദിരാ ഗാന്ധിയാണെന്നും താങ്കള്‍ ചരിത്രം ഒന്നുകൂടി ഓര്‍ക്കുന്നത് നല്ലതാണെന്നും ട്രോളിയ കോണ്‍ഗ്രസ്, ബിരുദാനന്തബിരുദ കാലത്ത് ഇങ്ങനെയൊരു പാഠഭാഗം താങ്കള്‍ നഷ്ടമാക്കിയിരിക്കുമെന്നും പറഞ്ഞു.

Update: 2019-03-01 18:31 GMT

ന്യൂഡല്‍ഹി: പാക് പിടിയിലായിരുന്ന വിങ് കമാന്റര്‍ അഭിനന്ദന്റെ തിരിച്ചുവരവ് സാധ്യമായതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെ പുകഴ്ത്തിയിട്ട ട്വീറ്റിനെ ട്രോളി കോണ്‍ഗ്രസ്. ആദ്യ വനിതാ പ്രതിരോധമന്ത്രി തമിഴ്‌നാട്ടില്‍ നിന്നുള്ള നിര്‍മലാ സീതാരാമനാണെന്നതില്‍ അഭിമാനിക്കുന്നുവെന്നാണ് മോദി ട്വീറ്റ് ചെയ്തത്. തുടര്‍ന്നാണ് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദധാരിയെന്ന മോദിയുടെ ചരിത്രബോധത്തെ കോണ്‍ഗ്രസ് ട്രോളിയത്. ആദ്യ പ്രതിരോധമന്ത്രി ഇന്ദിരാ ഗാന്ധിയാണെന്നും താങ്കള്‍ ചരിത്രം ഒന്നുകൂടി ഓര്‍ക്കുന്നത് നല്ലതാണെന്നും ട്രോളിയ കോണ്‍ഗ്രസ്, ബിരുദാനന്തബിരുദ കാലത്ത് ഇങ്ങനെയൊരു പാഠഭാഗം താങ്കള്‍ നഷ്ടമാക്കിയിരിക്കുമെന്നും പറഞ്ഞു. 1983ല്‍ 62ശതമാനം മാര്‍ക്കോടുകൂടി മോദി അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സയന്‍സിലുള്ള ബിരുദാനന്തബിരുദ പഠനം പൂര്‍ത്തിയാക്കിയെന്ന് ഗുജറാത്ത് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ എം എന്‍ പട്ടേല്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു.

Tags:    

Similar News