നാഗാലാന്‍ഡില്‍ സൈന്യം വെടിവച്ചുകൊന്ന 14ല്‍ 12 പേരുടെ മൃതദേഹം സംസ്‌കരിച്ചു(ചിത്രങ്ങളിലൂടെ)
കൊഹിമ: ശനിയാഴ്ചയും ഞായറാഴ്ചയുമായി നാഗാലാന്‍ഡിലെ 21 പാരാ സ്‌പെഷ്യല്‍ ഫോഴ്‌സ് വെടിവച്ചുകൊന്ന 14ല്‍ 12 പേരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചു. കൂട്ടമായി സംസ്‌കരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ജോലി കഴിഞ്ഞ് മടങ്ങിയ പ്രദേശവാസിയെ സൈന്യം ആള് മാറി വെടിവച്ചുകൊന്നതിനെതിരേ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധമാണ് കൂട്ടക്കൊലയിലേക്ക് നയിച്ചത്. മൃതദേഹങ്ങള്‍ തിങ്കളാഴ്ച വൈകീട്ട് ദുഃഖാര്‍ത്ഥരായ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് സംസ്‌കരിച്ചത്.
മരിച്ച 14ല്‍ 12 പേര്‍ മോന്‍ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലുള്ളവരാണ്. ശവമഞ്ചം കെട്ടിപ്പിടിച്ച് കരയുന്ന സ്ത്രീകളുടെ ചിത്രങ്ങളും പുറത്തുവന്നു.
ചിത്രങ്ങളിലൂടെ: