മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ബസ്സിനടിയില്‍പ്പെട്ട് മാതാവ് മരിച്ചു

Update: 2019-08-29 09:59 GMT

കോഴിക്കോട്: മകനൊടൊപ്പം ബൈക്കില്‍ പോകവെ ബസ്സിനടിയിലേയ്ക്ക് തെറിച്ചു വീണ് മധ്യവയസ്ക മരിച്ചു. കോഴിക്കോട് കരുവിശ്ശേരി സ്വദേശി കോലഞ്ചേരി ജയശ്രീ (48) ആണ് മരിച്ചത്. കോഴിക്കോട് സ്റ്റേഡിയം ജങ്ഷന് സമീപം രാജാജി റോഡില്‍ രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ബൈക്ക് തെന്നി ബസ്സിനടിയിലേയ്ക്ക് പോയതാണ് അപകട കാരണം. ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയ ജയശ്രീയ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മകന്‍ അതുല്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴ് വര്‍ഷത്തോളമായി കോഴിക്കോട് അയ്യത്താന്‍ സ്‌കൂളിലെ ജീവനക്കാരിയാണ് ജയശ്രീ. ഭര്‍ത്താവ്: പീതാംബരന്‍. 

Similar News