യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചു; 10 മരണം

Update: 2022-09-28 09:27 GMT

ബറേലി: യുപി ലഖിംപൂര്‍ ഖേരിയില്‍ ട്രക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചു. അമിതഭാരം കയറ്റിയ ട്രക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബുധനാഴ്ച രാവിലെ നടന്ന അപകടത്തില്‍ 10 പേര്‍ മരിച്ചു. ദേശീയ പാത 730ല്‍ പിലിഭിത്ബസ്തി റോഡിലെ എറ പാലത്തിലാണ് സംഭവം.

എട്ട് യാത്രക്കാര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായും രണ്ട് പേര്‍ പരിക്കേറ്റ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണത്തിന് കീഴടങ്ങിയതായും പോലിസ് അറിയിച്ചു.

ബസില്‍ ആകെ 45 യാത്രക്കാര്‍ ഉണ്ടായിരുന്നു. 18 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാര്‍ സിംഗ് പറഞ്ഞു.

'പരിക്കേറ്റ എല്ലാ യാത്രക്കാരെയും നഖ ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയി. ഗുരുതരാവസ്ഥയിലുള്ളവരെ ലഖിംപൂരിലെ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ട്രക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ എട്ട് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ട്രക്ക് സഹായി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ മരിച്ചു'-അദ്ദേഹം പറഞ്ഞു.

Similar News