കൊടുവള്ളിയിൽ ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരു കുട്ടി ഉൾപ്പെടെ 10 പേര്‍ക്ക് പരിക്ക്

Update: 2024-05-25 06:15 GMT

കോഴിക്കോട്: കൊടുവള്ളിയില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം. ഒരു കുട്ടിയും ബസ് ഡ്രൈവറും ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്.

നാട്ടുകാരായ അപ്പുക്കുട്ടി, മഞ്ജുഷ നെടുമല, ഹുസൈന്‍കുട്ടി എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ 10 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ ഏഴു മണിയോടെ കൊടുവള്ളിക്കടുത്ത് മദ്രസ ബസാറിലാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്ലീപ്പര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. കോണ്‍ക്രീറ്റ് ബീം തകര്‍ത്ത് ബസ് കടക്കുള്ളില്‍ പ്രവേശിക്കുകയായിരുന്നു. രണ്ട് ഇരുചക്രവാഹനങ്ങളും ബസിന്റെ അടിയില്‍പ്പെട്ടു.

ബസ് അമിതവേഗതയിലായിരുന്നുവെന്ന് യാത്രക്കാരും നാട്ടുകാരും പറയുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ കൊടുവള്ളി മദ്രസ ബസാറില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്.

Tags:    

Similar News