ഉപതിരഞ്ഞെടുപ്പ്: 2 ലോക്‌സഭാ മണ്ഡലത്തിലേക്കും 14 നിയമസഭാ മണ്ഡങ്ങളിലേക്കുമുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു

Update: 2021-03-16 13:19 GMT

ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുളള രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 14 നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ആന്ധ്രയിലെ തിരുപ്പതി, കര്‍ണാടകയിലെ ബെല്‍ഗാം തുടങ്ങിയ ലോക്‌സഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

എല്ലാ മണ്ഡങ്ങളിലും ഏപ്രില്‍ 17നാണ് തിരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിന് ഫലം പ്രഖ്യാപിക്കും.

ഗുജറാത്തിലെ മോര്‍വ ഹദാഫ, ജാര്‍ഖണ്ഡിലെ മധാപൂര്‍, കര്‍ണാടകയിലെ ബസവകല്യാണ്‍, കര്‍ണാടകയിലെ മാസ്‌കി, മധ്യപ്രദേശിലെ ദാമോഹ്, മഹാരാഷ്ട്രയിലെ പന്ദാര്‍പൂര്‍, മിസോറാമിലെ സെര്‍ഛിപ്, നാഗാലാന്‍ഡിലെ നോക്‌സെന്‍, ഒഡീഷയിലെ പിപ്‌ലി, രാജസ്ഥാനിലെ സഹാറ, സുജന്‍ഗര്‍, രാജ്‌സമാന്‍ഡ്, തെലങ്കാനയിലെ നഗാര്‍ജുന സാഗര്‍, ഉത്തരാഖണ്ഡിലെ സാള്‍ട്ട് തുടങ്ങിയ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമാണ് പുറപ്പെടുവിച്ചത്.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട ദിവസം മാര്‍ച്ച് 30. ഏപ്രില്‍ മൂന്നുവരെ പത്രിക പിന്‍വലിക്കാം.

Tags:    

Similar News