നിയമസഭാ തിരഞ്ഞെടുപ്പ് 2022: അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി പിടിച്ചെടുത്ത തുക 1000 കോടി കവിഞ്ഞു
ന്യൂഡല്‍ഹി; നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി ഇതുവരെ പിടികൂടിയ പണം ആയിരം കോടി കവിഞ്ഞതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പഞ്ചാബില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം പിടികൂടിയത്, 511 കോടി രൂപ.
തിരഞ്ഞെടുപ്പ് നടക്കുന്ന യുപിയില്‍ നിന്ന് ഇത്തവണ 114.63 കോടി രൂപ കൂടുതല്‍ പിടിച്ചെടുത്തു. 2017 തിരഞ്ഞെടുപ്പില്‍ 193.3.29 കോടിയാണ് പിടികൂടിയത്. ഇത്തവണ അത് 307 കോടിയായി.
പഞ്ചാബില്‍ നിന്ന് 510.91 കോടി രൂപ പിടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 421.27 കോടി രൂപ കൂടുതല്‍. കഴിഞ്ഞ വര്‍ഷം അത് 89.64 കോടിയായിരുന്നു.
ഗോവയില്‍നിന്ന് 9.09 കോടി രൂപ കൂടുതല്‍ പിടിച്ചെടുത്തു. ഇത്തവണ ആകെ 12.73 കോടിയാണ് പിടികൂടിയത്. 2017ല്‍ 3.64 കോടിയായിരുന്നു.
ഉത്തരാഖണ്ഡില്‍ നിന്ന് 18.81 കോടി പിടിച്ചെടുത്തു. 2017ല്‍ 6.85 കോടിയായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ നാലിരട്ടി കൂടുതല്‍ തുകയാണ് പാര്‍ട്ടികള്‍ ഇത്തവണ ചെലവാക്കുന്നത്.
യുപിയില്‍ മൂന്ന് ഘട്ട തിരഞ്ഞെടുപ്പ് നടക്കാന്‍ അവശേഷിക്കുന്നുണ്ട്. അവസാന ഘട്ടം മാര്‍ച്ച് 7ന് അവസാനിക്കും. മണിപ്പൂരില്‍ ഫെബ്രുവരി 28നും മാര്‍ച്ച് 5നും നടക്കും.