രാജസ്ഥാനില്‍ മന്ത്രിസഭാ വികസിപ്പിക്കുന്നു; രാഹുല്‍ ഗാന്ധി അശോക് ഗലോട്ടുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മന്ത്രിസഭാ വികസനം ഉടന്‍ ഉണ്ടാവുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡല്‍ഹിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, എഐസിസി സെക്രട്ടറി ഇന്‍ ചാര്‍ജ് അജയ് മകാന്‍, പ്രിയങ്കാ ഗാന്ധി വാദ്ര തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
രാഹുലിന്റെ തുക്ലക് മാര്‍ഗിലെ വസതിയില്‍ വച്ചുനടന്ന യോഗം ഒരു മണിക്കൂര്‍ നീണ്ടുനിന്നു. പ്രത്യേകിച്ചൊന്നുമില്ലെന്നും സാധാരണ നടക്കാറുള്ള കൂടിയാലോചന മാത്രമാണെന്നും മകാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
രാജസ്ഥാനില്‍ മന്ത്രി സഭ വികസിപ്പിക്കണമെന്ന സച്ചില്‍ പൈലറ്റിന്റെ ദീര്‍ഘകാലമായ ആവശ്യം പരിഗണിച്ചാണ് യോഗം വിളിച്ചതെന്നാണ് പുറത്തുവന്ന വിവരം.
മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി ഗലോട്ടും തമ്മിലുള്ള അധികാരത്തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.