ധര്‍മ സന്‍സദിലെ വംശഹത്യ ആഹ്വാനം; പാകിസ്താന്‍ ഇന്ത്യന്‍ അംബാസിഡറെ വിളിച്ചുവരുത്തി
ന്യൂഡല്‍ഹി: ഹരിദ്വാറിലെ ധര്‍മ സന്‍സദിലെ വംശഹത്യ ആഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് ഇന്ത്യന്‍ അംബാസിഡറെ വിളിച്ചുവരുത്തി. മുസ് ലിംകളെ കൊന്നൊടുക്കാനുള്ള ഹിന്ദുത്വരുടെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനെ വിളിപ്പിച്ചത്. സംഭവത്തില്‍ രാജ്യത്തിനുള്ള ആശങ്ക അറിയിക്കാന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
ഇന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ മേധാവിയെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി. ഇന്ത്യന്‍ മുസ് ലിംകളെ വംശഹത്യചെയ്യണമെന്ന ഹിന്ദുത്വരുടെ ആഹ്വാനത്തെ പാകിസ്താന്‍ ഗൗരവമായാണ് കാണുന്നത്. രാജ്യത്തിന്റെ ഇതുസംബന്ധിച്ചുള്ള ആശങ്ക ഇന്ത്യ സര്‍ക്കാരിനെ അറിയിക്കാനും നിര്‍ദേശിച്ചു- പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഇന്ത്യന്‍ നയതന്ത്രമേധാവി കെ സുരേഷ് കുമാറിനെയാണ് പാകിസ്താന്‍ വിദേശകാര്യവകുപ്പ് വിളിച്ചുവരുത്തി ആശങ്കയറിയിച്ചത്.
ഇന്ത്യയിലുണ്ടാകുന്ന സംഭവങ്ങളില്‍ ആശങ്കപ്രകടപ്പിക്കുന്നത് സാധാരണയാണെങ്കിലും അംബാസിഡറെ വിളിച്ചുവരുത്തുന്നത് പതിവില്ല.