സന്നദ്ധ പ്രവര്‍ത്തകര്‍ക്കുനേരെ കഞ്ചാവ് മാഫിയ ആക്രമണം; പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ
വിളക്കോട്: അയ്യപ്പന്‍ കാവ് പുഴക്കര ടൗണില്‍ സന്നദ്ധ പ്രവര്‍ത്തകരെ ആക്രമിച്ച കഞ്ചാവ് വില്‍പ്പനക്കാരനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി. എസ്ഡിപിഐ പ്രവര്‍ത്തകരും മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡിലെ സന്നദ്ധ പ്രവര്‍ത്തകരുമായ സജീര്‍, നവാസ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. സിയാദാണ് ആക്രമണത്തിനു പിന്നിലെന്ന് എസ്ഡിപിഐ ആരോപിച്ചു.
ജൂണ്‍ 15നു നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം നല്‍കുന്നതിനു വേണ്ടി 'ഒരു കൈത്താങ്ങ് ട്രസ്റ്റ്' നടത്തിയ ബിരിയാണി ചലഞ്ചിന്റെ ഭാഗമായി നാട്ടുകാര്‍ക്ക് ബിരിയാണി വിതരണം ചെയ്യുന്നതിനിടയാണ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.
കഞ്ചാവ് മാഫിയക്ക് അനുകൂലമായി വാര്‍ത്ത എഴുതിയ നടപടി സിപിഎം തിരുത്തണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
യുവാക്കളേയും വിദ്യാര്‍ത്ഥികളേയും വഴിതെറ്റിക്കുന്ന കഞ്ചാവ് മാഫിയയെ പൊതുജനം തിരച്ചറിയുകയും അവരുടെ കെണിയില്‍ അകപ്പെടാതിരിക്കാന്‍ സമൂഹം കരുതിയിരിക്കണമെന്നും പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം കഞ്ചാവ് മാഫിയയെ നാട്ടില്‍ നിന്ന് തുരത്താന്‍ പാര്‍ട്ടി ജനകീയ റെയ്ഡിന് നേതൃത്വം നല്‍കുമെന്നും എസ്ഡിപിഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദലി, വൈസ് പ്രസിഡന്റ് എ.പി മുഹമ്മദ്, സെക്രട്ടറി അഷീര്‍ അയ്യപ്പന്‍കാവ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.