അയല്‍വാസിയുടെ കുളിമുറിയില്‍ ഒളികാമറ വച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസ്

സംഭവവുമായി ബന്ധപ്പെട്ട് ഷാജഹാനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്‌പെന്റ് ചെയ്തു

Update: 2022-06-11 06:02 GMT

പാലക്കാട്: അയല്‍വാസിയുടെ കുളിമുറിയില്‍ മൊബൈല്‍ കാമറ വെച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസ്. കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് കേസ്. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് പാലക്കാട് സൗത്ത് സ്‌റ്റേഷനാണ് കേസെടുത്തത്..

കഴിഞ്ഞ ദിവസമാണ് ഷാജഹാന്‍ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കുളിമുറക്ക് പുറത്ത് ശബ്ദം കേട്ടതോടെ യുവതി ബഹളമുണ്ടാക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഷാജഹാന്റെ കയ്യില്‍ നിന്ന് മൊബൈല്‍ ഫോണ്‍ നിലത്ത് വീഴുകയായിരുന്നു. മൊബൈലിനകത്ത് ഷാജഹാന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉണ്ടെന്ന് പോലിസ് പറഞ്ഞു. ഷാജഹാന്‍ ഇപ്പോള്‍ ഒളിവിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഷാജഹാനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്‌പെന്റ് ചെയ്തതായി പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു.പരാതി ഉയര്‍ന്നയുടന്‍ തന്നെ നടപടി സ്വീകരിച്ചതായി സുഭാഷ് ചന്ദ്രബോസ് അറിയിച്ചു.





Similar News