രമ്യ ഹരിദാസിനെതിരേ ജാതീയമായ അധിക്ഷേപം: ദീപ നിഷാന്തിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
ദീപാ നിശാന്ത് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് രമ്യ ഹരിദാസിനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കരെ എംഎല്‍എയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്ക റാം മീണ ഐഎഎസിന് പരാതി നല്‍കിയത്.
ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന രമ്യ ഹരിദാസിനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ചെന്നാരോപിച്ച്് തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളജിലെ അധ്യാപികയായ ദീപാ നിശാന്തിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. ദീപാ നിശാന്ത് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് രമ്യ ഹരിദാസിനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കരെ എംഎല്‍എയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്ക റാം മീണ ഐഎഎസിന് പരാതി നല്‍കിയത്.
സ്ഥാനാര്‍ഥി എത്ര മനോഹരമായി പാടുന്നു, ഡാന്‍സ് കളിക്കുന്നു, ഏത് മത വിശ്വാസികയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാക്കേണ്ടത്. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തിരഞ്ഞെടുപ്പോ അമ്പലകമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യ ബോധം വോട്ടഭ്യര്‍ഥന നടത്തുന്നവര്‍ പുലര്‍ത്തണമെന്ന അപേക്ഷയുണ്ട്. എന്നിങ്ങനെ പോവുന്ന കുറിപ്പില്‍ സ്ഥാനാര്‍ഥി ഏതു വിഭാഗത്തില്‍ പെട്ട ആളാണെന്ന് കൂടുതല്‍ വ്യക്തമാക്കുന്നതായും ഉപയോഗിക്കാന്‍ പാടില്ലാത്ത പദങ്ങള്‍ ഉപയോഗിച്ച്് അവഹേളനം നടത്തിയതായും പരാതിയില്‍ ആരോപിക്കുന്നു.
ആയതിനാല്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ക്ക് കൂടുതല്‍ വോട്ട് ലഭ്യമാകുന്നതിനു വേണ്ടി രമ്യ ഹരിദാസിനെ വ്യക്തിപരമായും ജാതീയമായും അവഹേളിച്ച തൃശൂര്‍ കേരള വര്‍മ്മ കോളജിലെ അധ്യാപികയായ ദീപാ നിഷാന്തനെതിരേ ജനപ്രാതിനിധ്യ നിയമമനുസരിച്ച് നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.