കോഴിക്കോട്: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയെയാണ് നടക്കാവ് പോലിസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കര്‍ണാകയിലെ ഹസ്സനിലേക്ക് പോകുന്ന ബസ്സില്‍ വെച്ച് അതിക്രമം നടന്നെന്നാണ് പരാതി. കോട്ടയം സ്വദേശിയായ പെണ്‍കുട്ടിയാണ് പരാതിക്കാരി. എടപ്പാളിനും കോഴിക്കോടിനും ഇടയില്‍ വച്ച് മോശം രീതിയില്‍ പെരുമാറി എന്ന് പരാതി.