ജാതീയത; തമിഴ്‌നാട്ടില്‍ ദലിത് സര്‍ക്കാര്‍ ജീവനക്കാരനെക്കൊണ്ട് കാലുപിടിപ്പിച്ചു

Update: 2021-08-07 08:44 GMT
ജാതീയത; തമിഴ്‌നാട്ടില്‍ ദലിത് സര്‍ക്കാര്‍ ജീവനക്കാരനെക്കൊണ്ട് കാലുപിടിപ്പിച്ചു

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ ദലിത് പീഡനം. കോയമ്പത്തൂര്‍ അന്നൂര്‍ വില്ലേജ് ഓഫിസില്‍ ദലിതനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു. ഗൗണ്ടര്‍ വിഭാഗത്തിലെ ഭൂവുടമയായ ഗോപിനാഥാണ് വില്ലേജ് അസിസ്റ്റന്റ് ദലിതനായ മുത്തുസ്വാമിയെക്കൊണ്ട് കാലു പിടിപ്പിച്ചത്.


വീടിന്റെ രേഖകള്‍ ശരിയാക്കാനാണ് ഗോപിനാഥ് വില്ലേജ് ഓഫിസിലെത്തിയത്. മതിയായ രേഖകളില്ലാത്തതിനാല്‍ മുത്തുസ്വാമി രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. തര്‍ക്കത്തിനിടെ മുത്തുസ്വാമിയെ ഗോപിനാഥ് അസഭ്യം പറഞ്ഞു.


ഇതിനൊപ്പം സ്വാധീനമുപയോഗിച്ച് ജോലി കളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇല്ലെങ്കില്‍ കാല് പിടിച്ച് മാപ്പു പറയണമെന്നായിരുന്നു ആവശ്യം. ഭീണിക്കു മുന്നില്‍ ഭയന്ന മുത്തുസ്വാമി തന്നെക്കാളും പ്രായം കുറഞ്ഞ ഗോപിനാഥിന്റെ കാല്‍ പിടിച്ച് മാപ്പു പറയുകയായിരുന്നു. സംഭവത്തെ അപലപിച്ച തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം അന്നൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. ഗോപിനാഥിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ സംഭവത്തില്‍ റിപോര്‍ട്ട് തേടിയിട്ടുണ്ട്.







Tags:    

Similar News