ജാഗ്രതാ നിര്‍ദേശം: ഇടുക്കി ഡാം നാളെ രാവിലെ 11മണിക്ക് തുറക്കും; ഇന്ന് വൈകീട്ട് ആറ് മണിയോടെ റെഡ് അലര്‍ട്ട്

Update: 2021-10-18 11:55 GMT
ജാഗ്രതാ നിര്‍ദേശം: ഇടുക്കി ഡാം നാളെ രാവിലെ 11മണിക്ക് തുറക്കും; ഇന്ന് വൈകീട്ട് ആറ് മണിയോടെ റെഡ് അലര്‍ട്ട്

ഇടുക്കി: വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴയും നീരോഴുക്കും വര്‍ധിച്ച സാഹചര്യത്തില്‍ ഇടുക്കി ഡാം നാളെ രാവിലെ 11 മണിക്ക് തുറക്കും. ഇന്ന് ആറ് മണിയോടെ ഡാമില്‍ റെഡ് അലേര്‍ട്ട് നിലവില്‍ വരും.

ഡാം തുറക്കേണ്ടി വരുമെന്ന് നേരത്തെ വൈദ്യുതി മന്ത്രി വ്യക്തമാക്കിയിരുന്നു.

ഇടുക്കി ഡാമില്‍ ജലനിരപ്പ് 2396.86 അടിയായി ഉയര്‍ന്നതിനെത്തുടര്‍ന്ന് രാവിലെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ സംഭരണശേഷിയുടെ 92.8ശതമാനം വെള്ളമുണ്ട്. 2397.86 ആയാലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക. പരമാവധി സംഭവരണശേഷിയായ 2403 അടിവരെ വെള്ളം എത്താന്‍ കാത്തിരിക്കില്ലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിനിടയില്‍ അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്. ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതിയാണ് തിരുമാനിക്കുക.

Tags:    

Similar News