ന്യൂഡല്‍ഹി:സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലപ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in, ഡിജിലോക്കര്‍, എസ്എംഎസ് എന്നിങ്ങനെ മൂന്ന് വഴികളിലൂടെ ഫലം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകും.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം ജൂലൈയില്‍ പ്രഖ്യാപിക്കാന്‍ സാധ്യതയെന്ന് സിബിഎസ്ഇ ഔദ്യോഗിക വൃത്തങ്ങള്‍ നേരത്തേ അറിയിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷ ഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ പത്തിനും പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു അറിയിപ്പ്.
21 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ രണ്ട് ടേമുകളിലായാണ് പത്താം ക്ലാസ് പരീക്ഷ ഇത്തവണ നടന്നത്.ഈ രണ്ട് ടേമുകളിലെയും മാര്‍ക്ക് കൂട്ടിച്ചേര്‍ത്തുള്ള ഒരു മാര്‍ക്ക് ലിസ്റ്റാകും പ്രഖ്യാപിക്കുക.
ഫലം പ്രഖ്യാപിച്ചതിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റായ cbresults.nic.in., cbse.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.
ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിച്ച് ഹോംപേജിൽ, CBSE ക്ലാസ് 10 റിസൾട്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക.രജിസ്ട്രേഷൻ നമ്പർ/ റോൾ നമ്പർ എന്നീ വിശദാംശങ്ങൾ നൽകുക.ക്ലാസ് 10 ഫലം 2022 ലഭ്യമാകും.