സിബിഎസ്ഇ പരീക്ഷ; തീരുമാനം കേന്ദ്രത്തിനു വിടുന്നതായി കേരളം

ഉന്നതപഠനം സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്നും ദേശീയ തലത്തില്‍ പൊതുപരീക്ഷകള്‍ നടത്താന്‍ തീരുമാനമെടുത്താല്‍ സമയക്രമം മുന്‍കൂട്ടി പ്രഖ്യാപിച്ച് തുടര്‍നടപടികള്‍ ഉണ്ടാകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു

Update: 2021-05-23 12:09 GMT

ന്യൂഡല്‍ഹി: സംസ്ഥാനത്ത് സി.ബി.എസ്.ഇ പരീക്ഷ നടത്തിപ്പില്‍ കേന്ദ്ര തീരുമാനം നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ശിവന്‍കുട്ടി കേരളത്തിന്റെ തീരുമാനം അറിയിച്ചത്. സംസ്ഥാനത്ത് ഒരു വിഭാഗം പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റണമെന്ന ആവശ്യവും ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഉന്നതപഠനം സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്നും ദേശീയ തലത്തില്‍ പൊതുപരീക്ഷകള്‍ നടത്താന്‍ തീരുമാനമെടുത്താല്‍ സമയക്രമം മുന്‍കൂട്ടി പ്രഖ്യാപിച്ച് തുടര്‍നടപടികള്‍ ഉണ്ടാകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധ വാക്‌സിനേഷന്‍ നടത്തണമെന്ന നിര്‍ദ്ദേശവും സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചു.

Tags:    

Similar News