ചാവക്കാട്: പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് വിവിധ പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു. ഇന്ന് വൈകീട്ട് 4 മണിക്ക് കുന്നംപുള്ളി സ്‌കൂൾ പരിസരത്ത് ക്യാമറ സ്ഥാപിച്ച് കെ. വി അബ്ദുൽഖാദർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി മുഖേന 20 ലക്ഷം ചിലവിട്ടാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. തെരുവോരങ്ങൾ, ജലാശയങ്ങൾ, പാടശേഖരങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരിക്കുന്ന സാഹചര്യത്തിലാണ് ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയ്ക്ക് സമീപമുള്ള മൂവിങ് ബ്രിഡ്ജ്, ട്രഞ്ചിങ് ഗ്രൗണ്ട്, പുളിച്ചിറക്കെട്ട്, ബ്ലാങ്ങാട് ബീച്ച്, മടേക്കടവ് പാലം, പഴയ പാലം, ബസ്സ് സ്റ്റാൻഡ്, കുന്നംപുള്ളി സ്‌കൂൾ പരിസരം എന്നീ സ്ഥലങ്ങളിലാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുക.