സീരിയല്‍ മേഖലയില്‍ സെന്‍സറിങ് വേണം: പി സതീദേവി
സീരിയല്‍ സമൂഹത്തിലേക്ക് തെറ്റായ സന്ദേശങ്ങള്‍ എത്തിക്കുന്നുണ്ട്
എറണാകുളം: സീരിയല്‍ മേഖലയില്‍ സെന്‍സറിങ് വേണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി. സീരിയല്‍ സമൂഹത്തിലേക്ക് തെറ്റായ സന്ദേശങ്ങള്‍ എത്തിക്കുന്നുണ്ട്. 2017- 2018 കാലത്ത് മെഗാ സീരിയലുകള്‍ നിരോധിക്കണമെന്ന റിപോര്‍ട്ട് വന്ന സമയത്ത് താനായിരുന്നില്ല വനിതാ കമ്മീഷന് അധ്യക്ഷ എന്നും സീരിയല്‍ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി ആളുകളുണ്ടെന്നും എല്ലാവരുടെയും പ്രശ്നങ്ങള്‍ തങ്ങളുടെ പരിഗണനയിലുണ്ടെന്നും അവര്‍ പറഞ്ഞു.