കോഴിക്കോട്: 14 ഹൈക്കോടതി ജഡ്ജിമാരെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. കേരള ഹൈക്കോടതിയിലേക്ക് നാല് പേരെയാണ് അഡീഷണല്‍ ജഡ്ജിമാരായി നിയമിച്ചത്. സി ജയചന്ദ്രന്‍, സോഫി തോമസ്, അജിത്ത് കുമാര്‍, സുധ ചന്ദ്രശേഖരന്‍ എന്നിവര്‍ കേരളാ ഹൈക്കോടതിയില്‍ രണ്ട് വര്‍ഷത്തേക്ക് അഡീഷണല്‍ ജഡ്ജിമാരാകും. ഈ വര്‍ഷം സെപ്റ്റംബര്‍ ഒന്നിനാണ് നാല് പേരെയും കൊളീജിയം ശുപാര്‍ശ ചെയ്തത്. ഏഴ് പേരെ തെലങ്കാന ഹൈക്കോടതിയിലും മൂന്ന് പേരെ ഒഡീഷ ഹൈക്കോടതിയിലും ജഡ്ജിമാരായി നിയമിച്ചിട്ടുണ്ട്.