മീഡിയവണ്‍ സംപ്രേഷണ വിലക്ക് കേന്ദ്ര ഭരണകൂടത്തിന്റെ ഭീരുത്വ സമീപനം; സോഷ്യല്‍ ഫോറം കുവൈത്ത്

Update: 2022-01-31 11:52 GMT

കുവൈത്ത് സിറ്റി: ജനാധിപത്യത്തിന്റെ നാലാം തുണുകളെ ഇല്ലാതാക്കുന്നത് ഇന്ത്യാ രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിയ്ക്കാനും ഭരണകൂടം ആഗ്രഹിക്കുന്ന ഹിന്ദുത്വ രാജ്യനിര്‍മ്മതിയുടെ ഭാഗമാണിതെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് കേരള സ്‌റ്റേറ്റ് കമ്മിറ്റി. യാതൊരു കാരണവും കാണിക്കാതെ മീഡിയാവണ്ണിന്റെ സംപ്രേഷണം നിറുത്തിവെപ്പിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. തങ്ങളുടെ ചട്ടുകങ്ങള്‍ക്ക് വഴങ്ങാത്ത മാധ്യമങ്ങളെ വിലക്ക് വാങ്ങാന്‍ സാധിക്കാതെ വരുമ്പോള്‍ നിരോധിക്കുന്നത് ഭരണകൂടത്തിന്റെ ഭീരുത്വവും ഫാഷിസ്റ്റ് മനോഭാവവുമാണന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പറഞ്ഞു. സംപ്രേഷണവകാശം പുനഃസ്ഥാപിച്ചു കൊടുക്കാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം തയ്യാറാവണം. നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിന് നേരെയുള്ള ഫാഷിസ്റ്റ് കടന്നുകയറ്റമാണിത്. ഇതിനെതിരെ അതിശക്തമായി പ്രതിഷേധിക്കാന്‍ പ്രവാസി സംഘടനകള്‍ രംഗത്ത് വരണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആവശ്യപെട്ടു. 

Tags:    

Similar News