കേന്ദ്രസുരക്ഷ; സ്വപ്‌നയുടെ ഹരജി ഇന്ന് കോടതിയില്‍

Update: 2022-07-08 01:22 GMT

കൊച്ചി: പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തന്റെ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷ് നല്‍കിയ ഹരജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്രസുരക്ഷ നല്‍കാനാവില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു. എന്നാല്‍, തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് സ്വപ്‌ന ആവര്‍ത്തിക്കുന്നത്.

അതിനിടെ, സംസ്ഥാന പോലിസ് രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനാക്കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ ഹരജി ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. ഈ കേസില്‍ സ്വപ്‌നയെ തല്‍ക്കാലം അറസ്റ്റുചെയ്യില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗൂഢാലോചനാ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനും മുഖ്യമന്ത്രിക്കുമെതിരേ ഇന്നലെ സ്വപ്‌ന സുരേഷ് രംഗത്തുവന്നിരുന്നു. ക്രൈംബ്രാഞ്ച് കലാപക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തന്റെ കൈവശമുള്ള മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖ ആവശ്യപ്പെട്ടുവെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു.

Tags:    

Similar News