സി എച്ച് അബ്ദുല്‍ ഖാദര്‍ നിര്യാതനായി

Update: 2023-02-02 03:23 GMT

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിയുടെ മലപ്പുറം ജില്ലയിലെ പഴയകാല നേതാക്കളിലൊരാളും എസ്‌ഐഒ കേരള പ്രഥമ ജനറല്‍ സെക്രട്ടറിയുമായ മുണ്ടുപറമ്പിലെ സി എച്ച് അബ്ദുല്‍ ഖാദര്‍ (72) നിര്യാതനായി. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ല നാസിം, സംസ്ഥാന അസി. സെക്രട്ടറി, മേഖല നാസിം, എസ്‌ഐഒ ദേശീയ സമിതിയംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. റിട്ട.അറബിക് അധ്യാപകനാണ്.

പിതാവ്: പരേതനായ മുഹമ്മദ് മൗലവി. മാതാവ്: പരേതയായ സ്രാമ്പിക്കല്‍ ഫാത്തിമ. ഭാര്യ: കെ പി മൈമൂന. മക്കള്‍: പരേതനായ മുഹമ്മദ് സാജിദ്, മുഹമ്മദ് റഫ്അത്ത്, സലീന, ലുബൈബ, ഹുസ്‌ന ഖാത്തൂന്‍. മരുമക്കള്‍: ഇ സി സിദ്ദീഖ് (കൂട്ടിലങ്ങാടി), എ കെ ഹാരിസ് കോഡൂര്‍ (പ്രിന്‍സിപ്പല്‍, ഐഡിയല്‍ സ്‌കൂള്‍ കുറ്റിയാടി), അമീന്‍ അഹ്‌സന്‍ (കാളമ്പാടി), സാജിദ, ആയിശാബി.

സഹോദരങ്ങള്‍: അബ്ദുല്‍ മജീദ് (റിട്ട. അധ്യാപകന്‍), മുഹമ്മദലി, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ഹമീദ്, അബ്ദുസ്സലാം (വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട മണ്ഡലം ജനറല്‍ സെക്രട്ടറി), സി എച്ച് മുഹമ്മദ് ബഷീര്‍ (ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ല അസി.സെക്രട്ടറി), സി എച്ച് അനീസുദ്ദീന്‍ (കേരള മദ്‌റസ എജ്യുക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍), മൈമൂന, ഖദീജ, സഫിയ. മയ്യിത്ത് നമസ്‌കാരം വ്യാഴാഴ്ച രാവിലെ 11.30ന് മുണ്ടുപറമ്പ് മഹല്ല് ജുമാ മസ്ജിദില്‍.

Tags:    

Similar News