മുളക് പൊടിയെറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

Update: 2025-03-23 02:57 GMT
മുളക് പൊടിയെറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

ആറ്റിങ്ങല്‍: കാല്‍ നടയാത്രക്കാരിയുടെ മേല്‍ മുളകുപൊടിയെറിഞ്ഞ് മാലപൊട്ടിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. കൊല്ലം പുളിക്കട വടക്കും ഭാഗം പുതുവല്‍ പുരയിടത്തില്‍ നിന്നു മയ്യനാട് ധവളക്കുഴി സൂനാമി ഫ് ളാറ്റില്‍ താമസിക്കുന്ന ലക്ഷ്മി (26), സാലു (26) എന്നിവരാണ് പിടിയിലായത്. അവനവഞ്ചേരി സ്വദേശി മോളിക്കു(55) നേരെയാണ് ആക്രമണമുണ്ടായത്. മാര്‍ച്ച് 19ന് രാവിലെ പത്തോടെ അവനവഞ്ചേരി പോയിന്റ് മുക്കിലായിരുന്നു സംഭവം. കടയില്‍ പോയി വീട്ടിലേക്ക് മടങ്ങിയ മോളിയുടെ സമീപം കാര്‍ നിര്‍ത്തി വഴി ചോദിക്കാനെന്ന വ്യാജേന മുളകുപൊടി എറിയുകയായിരുന്നു. മാല പൊട്ടിക്കാനുള്ള ശ്രമം വിഫലമായതോടെ ഇവര്‍ കാറുമായി കടന്നു. ലക്ഷ്മിയുടെ അമ്മയുടെ കടബാധ്യത തീര്‍ക്കാനാണ് മാല മോഷ്ടിക്കാന്‍ ശ്രമിച്ചതെന്ന് പ്രതികള്‍ പോലിസിന് മൊഴി നല്‍കി.

Similar News