മാള: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണവലയത്തിലാണ് കേരളമെന്ന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ. ചക്കാംപറമ്പ് കുടുംബക്ഷേമ അരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവരുടെ സ്‌നേഹവും ത്യാഗവും കരുതലുമുള്ള സംരക്ഷണവലയം ഉള്ളതുകൊണ്ട് മാത്രമാണ് സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തികരിച്ചത്.
മാള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശോഭാ സുഭാഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവന്‍കുട്ടി മുഖ്യാതിഥിയായിരുന്നു.
ജില്ല പഞ്ചായത്തംഗം നിര്‍മല്‍ സി പാത്താടന്‍, മാള ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി ദാമോദരന്‍, അന്നമനട ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ ഗോപി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ബിജു ഉറുമീസ്, വിനിത സന്ദാനന്ദന്‍, രാധ ഭാസ്‌കരന്‍, മാള ഗവ. ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ആഷ സേവ്യര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി എ വേണു, വാര്‍ഡ് അംഗം ആശ മനോജ്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, ആശ പ്രവര്‍ത്തകര്‍, ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥര്‍ പങ്കെടുത്തു.