കൊല്ലത്ത് നിര്‍മാണത്തിലിരുന്ന പാലം നാലാം തവണയും തകര്‍ന്നു
ഇത് നാലാം തവണയാണ് അപകടം ഉണ്ടാകുന്നത് എന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കൊല്ലം: അയത്തില്‍ ജങ്ഷന് സമീപം നിര്‍മിക്കുന്ന പാലം തകര്‍ന്നുവീണു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിര്‍മിച്ചുകൊണ്ടിരുന്ന ചൂരാങ്കല്‍ പാലമാണ് പൊളിഞ്ഞുവീണിരിക്കുന്നത്. സ്ലാബ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടയില്‍ മധ്യഭാഗം തകര്‍ന്നു താഴേക്ക് പതിക്കുകയായിരുന്നു. ഇത് നാലാം തവണയാണ് അപകടം ഉണ്ടാകുന്നത് എന്ന് പ്രദേശവാസികള്‍ പറഞ്ഞു.