3500 കിലോമീറ്റര്‍ പരിധിയുള്ള മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ
ഐഎന്‍എസ് അരിഘാട്ട് എന്ന അന്തര്‍വാഹിനിയില്‍ നിന്നാണ് ഇത് വിക്ഷേപിച്ചത്.
നൂഡല്‍ഹി: ആണവായുധശേഷിയുള്ള പുതിയ മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. 3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള പുതിയ മിസൈലിന് കെ-4 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഐഎന്‍എസ് അരിഘാട്ട് എന്ന അന്തര്‍വാഹിനിയില്‍ നിന്നാണ് ഇത് വിക്ഷേപിച്ചത്. ആണവായുധ ശേഷിയുള്ള അന്തര്‍വാഹിനിയാണിത്.