വാരിയന്‍കുന്നത്തിന്റെ സിനിമ: സംഘ്പരിവാര്‍ ഭീഷണിയെ ചെറുക്കണമെന്ന് ചക്കിപ്പറമ്പില്‍ കുടുംബയോഗം

Update: 2020-06-23 15:57 GMT

മലപ്പുറം: ബ്രട്ടീഷ് കോളനി വാഴ്ചക്കെതിരെ സമാനകളില്ലാത്ത പോരാട്ടം നടത്തി രക്തസാക്ഷിത്വം വരിച്ച ശഹീദ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സമരപോരാട്ടങ്ങളെ ഇതിവൃത്തമാക്കി സംവിധായകരായ ആഷിക് അബുവും പി ടി കുഞ്ഞുമുഹമ്മദും നിര്‍മിക്കാനൊരുങ്ങുന്ന രണ്ട് വ്യത്യസ്ത ചലച്ചിത്രങ്ങള്‍ക്കെതിരേയും ഒരു സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രിഥ്വിരാജ് സുകുമാരനെതിരെയുമുള്ള സംഘപരിവാര്‍ ഭീഷണി സാംസ്‌കാരിക കേരളം ചെറുത്തുതോല്‍പ്പിക്കണമെന്ന് ചക്കിപ്പറമ്പില്‍ കുടുംബ അസോസിയേഷന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബ കൂട്ടായ്മയാണ് ചക്കിപ്പറമ്പില്‍ കുടുംബ അസോസിയേഷന്‍.

സാമ്രാജത്വ ശക്തികളെ താലോലിച്ച് സ്വതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത പാരമ്പര്യമുള്ള സംഘപരിവാര്‍ എക്കാലവും

ഇത്തരം പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തി ശീലിച്ചവരാണ്. വാരിയന്‍കുന്നത്തിനെ പോലെ രാജ്യത്തിന്നായി

ജീവിച്ചുമരിച്ച രക്തസാക്ഷികളെ ഓര്‍ക്കുന്നതിന് ഗാന്ധിഘാതകരായ സംഘപരിവാറിന്റെ സാക്ഷ്യപത്രം ആവശ്യമില്ലെന്നും ചക്കിപറമ്പന്‍ അസോസിയേഷന്‍ മലപ്പുറം ജില്ല കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

ജില്ല പ്രസിഡന്റ് സി.പി ഇബ്രാഹിം ഹാജി വള്ളുവങ്ങാട് ആധ്യക്ഷത വഹിച്ചു. സി പി ചെറീത് ഹാജി, സി പി ഇസ്മായില്‍, സി പി കുഞ്ഞിമുഹമ്മദ്, സി പി കുട്ടിമോന്‍, സി പി മുഹമ്മദലി, സി പി കുഞ്ഞാപ്പ, സി പി ഷുക്കൂര്‍, സി പി അബ്ദുല്‍ വഹാബ്, സി പി ബഷീര്‍, സി പി സുഹൈല്‍, സി പി അന്‍വര്‍ സാദത്ത്, സി പി ഇബ്രാഹിം, സി പി ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags:    

Similar News