ചാംപ്യന്‍സ് ലീഗ്; പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് റയല്‍; മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി

Update: 2023-11-09 06:09 GMT

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് റയല്‍ മാഡ്രിഡ്. പോര്‍ച്ചുഗ്രീസ് ക്ലബ്ബ് സ്‌പോര്‍ട്ടിങ് ബ്രാഗയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് റയലിന്റെ ജയം. ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്താണ് റയലിന്റെ സ്ഥാനം. വിനീഷ്യസ് ജൂനിയര്‍, റൊഡ്രിഗോ, ഡയസ്സ് എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍. ഇതേ ഗ്രൂപ്പില്‍ യൂനിയന്‍ ബെര്‍ലിനോട് നപ്പോളി സമനില വഴങ്ങി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഗ്രൂപ്പ് ഡിയില്‍ ബെന്‍ഫിക്കയെ 3-1ന് പരാജയപ്പെടുത്തി റയല്‍ സോസിഡാഡ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഇതേ ഗ്രൂപ്പില്‍ ഇന്റര്‍മിലാന്‍ ആര്‍ ബി സാല്‍സ്ബര്‍ഗിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ഇന്ററും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

ഗ്രൂപ്പ് ബിയില്‍ സെവിയയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി ആഴ്‌സണല്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഗ്രൂപ്പ് എയില്‍ ബയേണ്‍മ്യുണിക്ക് തുര്‍ക്കി ക്ലബ്ബ് ഗലറ്റസറെയെ 2-1ന് പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഇതേ ഗ്രൂപ്പില്‍ മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങി. ഡെന്‍മാര്‍ക്ക് ക്ലബ്ബ് എഫ് സി കൊഫന്‍ഹേഗിനോട് 4-3ന്റെ തോല്‍വി വഴങ്ങി. റഫറിയുടെ വിവാദതീരുമാനങ്ങളും റാഷ്‌ഫോഡ് 42ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും യുനൈറ്റഡിന് തിരിച്ചടിയായി. തോല്‍വി യുനൈറ്റഡിന്റെ പ്രീക്വാര്‍ട്ടര്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായി.മൂന്ന് പോയിന്റോടെ യുനൈറ്റഡ് അവസാന സ്ഥാനത്താണ്. കൊഫന്‍ഹേഗ് രണ്ടാം സ്ഥാനത്താണ്.

ഗ്രൂപ്പ് ഇയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാംമതും ലാസിയോ രണ്ടാമതും തുടരുന്നു. ഗ്രൂപ്പ് എഫില്‍ ഡോര്‍ട്ടമുണ്ട് ഒന്നാം സ്ഥാനത്തും പിഎസ്ജി രണ്ടാം സ്ഥാനത്തും തുടരുന്നു. ഗ്രൂപ്പ് ജിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്തോടെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ആര്‍ബി ലെപ്‌സിഗും പ്രീക്വാര്‍ട്ടറില്‍ കയറി. ഗ്രൂപ്പ് എച്ചില്‍ ബാഴ്‌സലോണയും എഫ് സി പോര്‍ട്ടും ഒമ്പത് പോയിന്റോടെ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നു. ഉക്രെയ്ന്‍ ക്ലബ്ബ് ശക്തര്‍ ഡൊണറ്റ്‌സക്ക് ആറ് പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്.




Tags:    

Similar News