ചാര്‍ജ് വര്‍ധനവ് പിന്‍വലിക്കണം; എസ്ഡിപിഐ വൈദ്യുതി ഭവനിലേക്ക് മാര്‍ച്ച് നടത്തി

കൊവിഡ് പ്രതിസന്ധി കാലത്ത് സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ ചാര്‍ജ് വര്‍ദ്ധനവ് അടിച്ചേല്‍പിക്കരുതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജോണ്‍സന്‍ കണ്ടച്ചിറ

Update: 2022-02-24 08:43 GMT

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പട്ടം വൈദ്യൂതി ഭവനിലേക്ക് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തി. മാര്‍ച്ച് വൈദ്യുതി ഭവന്‍ കവാടത്തില്‍ പോലിസ് തടഞ്ഞു.

ഇത് സൂചനാ സമരമാണെന്നും കൊവിഡ് പ്രതിസന്ധി കാലത്ത് ജനങ്ങളുടെ മേല്‍ ചാര്‍ജ് വര്‍ദ്ധനവ് അടിച്ചേല്‍പിക്കരുതെന്നും മാര്‍ച്ച് ഉത്ഘാടനം ചെയ്ത പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജോണ്‍സന്‍ കണ്ടച്ചിറ സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടു. വൈദ്യുതി കുടിശ്ശിക വരുത്തിയ വന്‍കിടക്കാരുടെ 3000 കോടി പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അഴിമതിയും സ്വജനപക്ഷപാതിത്വവും നടത്തി ബോര്‍ഡിനെ നഷ്ടത്തിലാക്കി ആ ബാധ്യത ജനങ്ങളുടെ മേല്‍ ചാര്‍ജ്ജ്് വര്‍ധനയിലൂടെ കെട്ടിവയ്ക്കാനാണ് ശ്രമം. കെഎസ്ഇബി ചെയര്‍മാന്‍ ഉന്നയിച്ച ഒരു ആക്ഷേപത്തെക്കുറിച്ചും അന്വേഷിക്കാതെ യൂനിയന്‍-സര്‍ക്കാര്‍ തിട്ടൂരത്തില്‍ പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, ഇര്‍ഷാദ് കന്യാകുളങ്ങര സംസാരിച്ചു. സിയാദ് തൊളിക്കോട്, തച്ചോണം നിസാമുദ്ദീന്‍, ഷംസുദ്ദീന്‍ മണക്കാട് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി പങ്കെടുത്തു.

നേമം മണ്ഡലം പ്രസിഡന്റ് അജ്മല്‍ കമലേശ്വരം, വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റ് കബീര്‍ കാച്ചാണി, കോവളം മണ്ഡലം പ്രസിഡന്റ് ഖാദര്‍ പൂവാര്‍, വാമനപുരം മണ്ഡലം പ്രസിഡന്റ് സുല്‍ഫി പാണയം, നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് ഷബീര്‍, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് അനസ് മാണിക്യവിളാകം, പാറശ്ശാല മണ്ഡലം പ്രസിഡനന്റ് ഷമീര്‍, കാട്ടാക്കട മണ്ഡലം സെക്രട്ടറി സബീര്‍ മിന്നംകോട്, വാമനപുരം മണ്ഡലം സെക്രട്ടറി അല്‍ഷാദ് വാമനപുരം, തിരുവനന്തപുരം മണ്ഡലം സെക്രട്ടറി നവാസ് തുടങ്ങിയവര്‍ സംബ

Tags:    

Similar News